കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു

By News Desk, Malabar News
drowned_thrissur
Representational Image
Ajwa Travels

ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10), ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകൾ വർഷിണി എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. ബാലാജിയുടെയും സുഹൃത്തായ വൈദ്യനാഥന്റെയും കുടുംബങ്ങൾ ഒന്നിച്ച് ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരമാല ആഞ്ഞടിക്കുകയായിരുന്നു. എല്ലാവരും കരയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ കാണാതാവുകയായിരുന്നു. ബാലാജിയും വർഷിണിയും സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

കോസ്‌റ്റ് ഗാർഡ് ഉൾപ്പടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ രക്ഷൻ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അൽഖോർ അഹമ്മദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Also Read: ചികിൽസാ ധനസഹായം വാഗ്‌ദാനം ചെയ്‌ത്‌ പീഡനം; മൂന്ന് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE