വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ ആദ്യ ദിനത്തിൽ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനിൽ തൂങ്ങി മാറുകരയിലെത്തിയ നഴ്‌സ് സബീന, പരിക്കേറ്റ 35ഓളം പേർക്കാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്.

By Trainee Reporter, Malabar News
sabeena
Ajwa Travels

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നഴ്‌സ് എ സബീനയ്‌ക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്‌ക്ക്‌ ധീരതക്കുള്ള കൽപ്പന ചൗള പുരസ്‌കാരം നൽകിയാണ് തമിഴ്‌നാട് സർക്കാർ ആദരിക്കുന്നത്.

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ ആദ്യ ദിനത്തിൽ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനിൽ തൂങ്ങി മാറുകരയിലെത്തിയ സബീന, പരിക്കേറ്റ 35ഓളം പേർക്കാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. സിപ് ലൈനിലൂടെ മെഡിക്കൽ കിറ്റുമായി ആൽമധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ചു് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം.

തമിഴ്‌നാട് ആരോഗ്യ മന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഗൂഡല്ലൂരിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി (എസ്‌ടിഎസ്‌എച്ച്) ഹെൽത്ത് കെയർ ആതുര സേവന വളണ്ടിയർ വിഭാഗത്തിലെ നഴ്‌സാണ് സബീന. ഉരുൾപൊട്ടൽ ഉണ്ടായതറിഞ്ഞ് സ്‌ഥലത്തെത്തിയ എസ്‌ടിഎസ്‌എച്ച് പ്രവർത്തകർക്കൊപ്പം സബീനയും ഉണ്ടായിരുന്നു.

മെഡിക്കൽ കിറ്റുമായി മറുകരയിലേക്ക് പോകാൻ പുരുഷ നഴ്‌സുമാരെ അന്വേഷിച്ചെങ്കിലും ആരുമുണ്ടായിരുന്നില്ല. തുടർന്നാണ് സബീന മറുകരയിലേക്ക് പോകാൻ തയ്യാറായത്. വടത്തിൽ തൂങ്ങി സബീന മറുകരയിലെത്തിയത് പിന്നീട് ദുരന്തമുഖത്ത് എത്തിയ ഡോക്‌ടർമാർക്കും പുരുഷ നഴ്‌സുമാർക്കും മറുകരയിലേക്ക് പോകുന്നതിന് ധൈര്യം പകരുകയും ചെയ്‌തു.

ഉരുൾപൊട്ടലിൽ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെയാണ് വടത്തിൽ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായത്. സബീനയുടെ രക്ഷാപ്രവർത്തനത്തിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടക്കം നിഅവധിപ്പേർ ആശംസകൾ അറിയിച്ചിരുന്നു.

Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE