ന്യൂഡെല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സോണിയയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്നിഹിതനായിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് സ്‌റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്‌ച നടത്തുന്നത്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ സംസ്‌ഥാന സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്‌തതായാണ് സൂചന. സ്‌റ്റാലിനും സോണിയയും കൂടിക്കാഴ്‌ച നടത്തിയതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു.
സ്‌റ്റാലിനൊപ്പം ഭാര്യ ദുര്‍ഗാവതിയും കൂടിക്കാഴ്‌ചയില്‍ ഭാഗമായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്‌റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു.
Most Read: ‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല