ഡെൽഹി: പൂർണമായും കേരളം വിടാനാവില്ലെന്നും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധിയെ അറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്‌ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. സംഘടന വീഴ്‌ചകൾക്ക് താൻ കാരണക്കാരനല്ലെന്നും ചെന്നിത്തല നിലപാടെടുത്തു.
തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്‌തമാക്കി. കോവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം.
ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് ചെന്നിത്തല പരാതിപ്പെട്ടു. ചെന്നിത്തലയോട് അനിഷ്‌ടമില്ലെന്ന് അറിയിച്ച രാഹുൽ ഗാന്ധി പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം എടുക്കേണ്ടി വന്നുവെന്ന് വിശദീകരിച്ചു. തോൽവി ഞെട്ടിച്ചെന്നും രാഹുൽ ചെന്നിത്തലയോട് പറഞ്ഞു.
National News: യുഎപിഎ കേസ്; വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി