റോഗ്‌മൂവി ഫെയിം ഇഷാനും വരലക്ഷ്‌മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘തത്വമസി‘യുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. പ്രശസ്‌ത എഴുത്തുകാരനും തിരക്കഥാ രചയിതാവുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി.
രക്‌ത അടയാളങ്ങളുള്ള കുണ്ഡലി (ജാതകം) ആയിട്ടാണ് ടൈറ്റിൽ പോസ്‌റ്റർ കാണുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള വലിയ ചിത്രമായിരിക്കും; രമണ ഗോപിസെട്ടി വ്യക്‌തമാക്കി.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമിക്കുന്ന ഒരു പാൻ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആർഇഎസ് എന്റർടൈൻമെന്റ് എൽഎൽപിയുടെ ബാനറിൽ രാധാകൃഷ്‌ണ തെലുവാണ് ചിത്രം നിർമിക്കുന്നത്. ശ്യാം കെ നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിൽ നടൻ പ്രകാശ് രാജ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സംഗീതം – സാം സിഎസ്, എഡിറ്റർ – മാർത്താണ്ഡ് കെ വെങ്കിടേഷ്, സ്‌റ്റണ്ട് ഡയറക്‌ടർ – പീറ്റർ ഹെയ്‌ൻ, ഗാനരചന – ചന്ദ്രബോസ്, പിആർഒ ചുമതല വഹിക്കുന്നത് വംശി ശേഖർ, പി ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Most Read: പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി