‘ഒലിവർ ട്വിസ്‌റ്റ്’ ഇനി ‘മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ’; ഇന്ദ്രൻസിന്റെ 40 സിനിമാ വർഷങ്ങൾ!

By Siva Prasad, Special Correspondent (Film)
  • Follow author on
Oliver Twist now in Made in Caravan; 40 movie years of Indrans!
Ajwa Travels

നാല് പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഇന്ദ്രൻസ്, തന്റെ 343ആം സിനിമയായ മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ ഇഖ്ബാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. #Home എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ ഒലിവർ ട്വിസ്‌റ്റ് ആയി ജീവിച്ചഭിനയിച്ച് കയ്യടി നേടുന്ന ഇന്ദ്രൻസ് മെയ്‌ഡ്‌ ഇൻ ക്യാരവാനിൽ ചെയ്‌തിരിക്കുന്ന വേഷവും ശ്രദ്ധേയമായിരിക്കും; സംവിധായകൻ പറഞ്ഞു.

1981ചൂതാട്ടം എന്ന സിനിമയിൽ വസ്‌ത്രാലങ്കാരം നിർവഹിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട് നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഒപ്പം നൻമയും സത്യസന്ധതയും ആത്‌മാർഥതയും കൈമുതലാക്കി ഇന്ദ്രൻസ് എന്ന നടൻ മലയാള മനസിൽ വളരുകയായിരുന്നു.

വസ്‌ത്രാലങ്കാരവും അഭിനയവും ഒന്നിച്ചുകൊണ്ടുപോയ ഇദ്ദേഹം അഭിനയത്തിലെ തിരക്കുകൾ കൂടിയപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ വസ്‌ത്രാലങ്കാര ജോലിയിൽനിന്ന് പതുക്കെ പടിയിറങ്ങി. സുരേന്ദ്രൻ കൊച്ചുവേലു എന്നപേരിൽ 1956 മാർച്ച് 12ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായാണ് ഇദ്ദേഹം ജനിച്ചത്. ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് ആയിമാറിയെങ്കിലും അതിനുപിന്നിൽ ചെറുതല്ലാത്ത കഠിനപരിശ്രമങ്ങളുടെയും പരിഹാസങ്ങളെ അതിജീവിച്ച് തനിവഴിതുറന്ന ശ്രദ്ധാലുവിന്റെ കാത്തിരിപ്പിന്റെയും അനുഭവങ്ങളുണ്ട്.

ചിലപ്രത്യേക മാനറിസങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസിലാക്കി തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിലേക്ക് സംവിധായകർ അദ്ദേഹത്തിന്റെ പേരെഴുതി ചേർത്തു. 1993ൽ രാജസേനൻ സംവിധാനം ചെയ്‌ത ജയറാം, ശോഭന, ജഗതി ശ്രീകുമാർ നരേന്ദ്ര പ്രസാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു സൂപ്പർ ഹിറ്റായമേലെ പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തൻമയത്വത്തോടെ ചെയ്‌തു ഫലിപ്പിക്കാൻ ഇന്ദ്രൻസ് എന്ന നടന് സാധിച്ചു.

Indrans In Made in caravan

പിന്നീട് 1999ൽ രാജസേനന്റെ തന്നെ സംവിധാനത്തിൽ പിറന്ന സിഐഡി ഉണ്ണികൃഷ്‌ണൻ BA B.Ed എന്ന സിനിമയിലൂടെയാണ് ഇന്ദ്രൻസ് എന്ന കൊമേഡിയൻ മലയാള സിനിമാ മേഖലയിൽ വ്യക്‌തമായി കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇന്ദ്രൻസ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്‌ടറാണ്,, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കൺമണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവയൊക്കെ അതിൽ ചിലതു മാത്രം.

Indrans in 'made in caravan'

എന്നാൽ തമാശ മാത്രമല്ല, അൽപസ്വൽപം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004ൽ ടിവി ചന്ദ്രന്റെ സംവിധാനത്തിൽ പിറന്ന്, ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കഥാവശേഷനിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു. 2009രഹസ്യ പോലീസ് എന്ന സിനിമയിൽ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാൻ അദ്ദേഹത്തിനായി. 2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലും വില്ലനായി അദ്ദേഹം തകർത്തഭിനയിച്ചു.

2014ൽ മാധവ് രാമദാസിന്റെ സംവിധാന മികവിൽ സുരേഷ്‌ഗോപി-ജയസൂര്യ എന്നിവർ അഭിനയിച്ച് ആശുപത്രികളിൽ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന അപ്പോത്തിക്കിരി എന്ന സാമൂഹ്യ പ്രസക്‌തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിന് ഇന്ദ്രൻസ് എന്ന പ്രതിഭ അർഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് നമ്മൾ ഓരോരുത്തരും അദ്ദേഹത്തെ കാണാൻ തുടങ്ങുന്നത്.

Indrans with NM Badusha
‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷക്കൊപ്പം

2018ൽ ഇന്ദ്രൻസ്ആളൊരുക്കം എന്ന ചിത്രത്തിലെ നടന പാടവത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. 2019ൽ സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് മഞ്ഞവെയിൽ എന്ന സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്‌തു. ഇതേ ചിത്രത്തിന് തന്നെ, ഷാൻഹായ്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച കലാകാരനുള്ള പ്രത്യേക പുരസ്‌കാരവും ഇദ്ദേഹത്തിന് നേടിക്കൊടുത്തു.

2020ൽ മിഥുൻ മാനുവൽ തോമസിന്റെ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന അഞ്ചാം പാതിരായിലെ റിപ്പർ രവി എന്ന സീരിയൽ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്‌മയിപ്പിച്ചു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമായി മെയ്‌ഡ്‌ ഇൻ ക്യാരവാനിലും ഇന്ദ്രൻസ് എത്തുന്നു.

Indrans in 'made in caravan'

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസ് ചെയ്യുന്നത് എൻഎം ബാദുഷയാണ്. പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ, നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്നു. പി ശിവപ്രസാദ് വാർത്താ പ്രചാരണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ മാറ്റുവാർത്തകൾ ഇവിടെ വായിക്കാം. മെയ്‌ഡ്‌ ഇൻ ക്യാരവാൻ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

Most Read: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE