പെട്രോൾ വില വർധന; ദുബായിലും ഷാർജയിലും ടാക്‌സി നിരക്ക് കൂട്ടി

By Team Member, Malabar News
Taxi Rate Increased In Dubai And Sharjah Due To Petrol Rate Increase
Ajwa Travels

ദുബായ്: രാജ്യത്ത് പെട്രോൾ വിലയിൽ ഉണ്ടായ വർധനയെ തുടർന്ന് ദുബായിലും ഷാർജയിലും ടാക്‌സി നിരക്കിൽ ആനുപാതിക വർധന. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ല. മിനിമം നിരക്ക് 12 ദിർഹമായി തന്നെ തുടരും. എന്നാൽ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 20 ഫിൽസ് കൂടുതൽ നൽകേണ്ടി വരും.

ദുബായിൽ കിലോമീറ്റർ നിരക്ക് 1.98 ദിർഹമായിരുന്നത് 2.19 ദിർഹമായി മാറുമെന്ന് ടാക്‌സി ഡ്രൈവർമാർ വ്യക്‌തമാക്കി. എന്നാൽ ഷാർജയിൽ മിനിമം നിരക്ക് വർധിപ്പിച്ചു. 13.50 ദിർഹമായിരുന്ന മിനിമം നിരക്ക് 17.50 ആയാണ് വർധിപ്പിച്ചത്. അതേസമയം ഇന്ധന വില കുറയുമ്പോൾ ഷാർജയിൽ ടാക്‌സി നിരക്കും കുറയും.

ദുബായിലെ ബസ്, മെട്രോ, ട്രാം, ബോട്ട് നിരക്കുകളിൽ മാറ്റമില്ല. ദുബായുടെ എല്ലാ മേഖലകളെയും ഈ പൊതുഗതാഗത സംവിധാനം വഴി ബന്ധപ്പിച്ചിട്ടുണ്ടെന്നും ആർടിഎ വ്യക്‌തമാക്കി.

Read also: എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE