മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
balusseri death
Ajwa Travels

മലപ്പുറം: ജില്ലയിൽ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശി ബെനഡിക്‌ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സീനിയർ അധ്യാപകനാണ്. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടക ക്വാർട്ടേഴ്‌സിൽ അധ്യാപകൻ തനിച്ചായിരുന്നു താമസം. അധ്യാപകനെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്‌സിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തി. തുടർന്ന് ചെങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പൂട്ട് തകർത്താണ് അകത്ത് കടന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

അതേസമയം, മൃതദേഹത്തിന് അരികെ രക്‌തം തളംകെട്ടി കിടന്നിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ചെങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെനഡിക്‌ട് കഴിഞ്ഞ രണ്ട് വർഷമായി എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ജോലി ചെയ്‌ത്‌ വരികയാണ്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്നു.

Most Read: താലിബാൻ അനുകൂല പോസ്‌റ്റ്; പ്രതികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE