പരീക്ഷാപ്പേടി മാറാന്‍ കുട്ടികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയതായി പരാതി; അന്വേഷണം ആരംഭിച്ചു

By News Bureau, Malabar News
QATAR NEWS
Representational Image
Ajwa Travels

ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്.

പരീക്ഷാപ്പേടി മാറാന്‍ എന്ന പേരിലാണ് ക്ളാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിക്ക് അധ്യാപിക ഗുളിക നല്‍കിയതെന്നാണ് ആരോപണം.

സ്വകാര്യ സ്‍കൂളിലെ അധ്യാപിക ചില കുട്ടികള്‍ക്ക് ഗുളിക നല്‍കിയെന്നാരോപിച്ച് ഒരു കുട്ടിയുടെ അമ്മ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യക്‌തമാക്കി.

നേരത്തെ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ഉൽകണഠ മാറാനെന്ന പേരില്‍ ഉറക്ക ഗുളികയാണ് അധ്യാപിക നല്‍കിയതെന്ന് രക്ഷിതാവ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നേരിട്ട് പരാതി നല്‍കിയതെന്നും അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.

Most Read: അന്തേവാസിയെ മർദ്ദിച്ച സംഭവം; അർപ്പിത സ്‌നേഹാലയം അടച്ചു പൂട്ടാൻ ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE