പ്രമുഖരെ ഒപ്പം കൂട്ടാൻ മമത; ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂലിൽ

By Syndicated , Malabar News
leander-paes-joins-tmc
Ajwa Travels

പനാജി: ഇന്ത്യൻ ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂൽ കോൺഗ്രസി​ൽ ചേർന്നു. പേസ്​ തൃണമൂലിലെത്തുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് ഇളയ സഹോദരനെപ്പോലെയാണ്​ പേസെന്നും മമത കൂട്ടിച്ചേർത്തു. സിനിമ താരം നഫീസ അലിയും പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ചുവടുറപ്പിക്കാനാണ് മമത ലക്ഷ്യമിടുന്നത്.

മൂന്നുദിവസത്തെ സന്ദർശനത്തിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാഴാഴ്‌ച വൈകിട്ട് ഗോവയിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍, മറ്റു പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്‌ച നടത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്തിന്റെ രാഷ്‌ട്രീയം മനസിലാക്കുകയാണ് മമതയുടെ സന്ദര്‍ശന ലക്ഷ്യം. ബംഗാളില്‍ നേടിയ വന്‍ വിജയത്തിന്റെ ആത്‌മവിശ്വാസത്തിൽ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ് തൃണമൂലിന്റെ അടുത്ത ലക്ഷ്യം.

Read also: പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE