പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ

By Syndicated , Malabar News
chotta-rajan
Ajwa Travels

ന്യൂഡെൽഹി: പോലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്​തൻ. 38 വർഷങ്ങൾക്ക്​ മുൻപ് രാജനെതിരെ രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്.​ 1983ൽ മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത​ കേസ്​ പിന്നീട് സിബിഐക്ക്​ കൈമാറുകയായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്​ജി എടി വാങ്കഡേയാണ് രാജനെ കുറ്റവിമുക്​തനാക്കിയത്​.

ടാക്​സിയിൽ മദ്യം കടത്തുകയായിരുന്ന ഛോട്ട രാജനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവെയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്​ രണ്ട്​ പൊലീസുകാരെ കുത്തിയ ശേഷം രാജൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട്​ 2015ൽ ഛോട്ട രാജൻ ഇന്തോനേഷ്യയിൽ നിന്ന്​ അറസ്‌റ്റിലായതിന്​ ശേഷം ​മുംബൈ പോലീസ് കേസ്​ സിബിഐക്ക്​ കൈമാറുകയായിരുന്നു.

തുടർന്ന്, സാക്ഷികളില്ലെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി കേസ്​ അന്വേഷണം അവസാനിപ്പിക്കാൻ ഹരജി നൽകുകയാണ്​ സിബിഐ ചെയ്‌തത്‌​. എന്നാൽ, ഹരജി തള്ളിയ കോടതി വിചാരണ തുടരാൻ ആവശ്യപ്പെട്ടു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക്​ സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട്​ ഒരു സാക്ഷിയെ പോലും കോടതിയിൽ എത്തിക്കാൻ ആയില്ലെന്ന് രാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്നാണ് കോടതിവിധി.

Read also: അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE