അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി

By Syndicated , Malabar News
rahul-gandhi
Ajwa Travels

ന്യൂഡെല്‍ഹി: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

“നമ്മുടെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ല, കപട വിശ്വാസികളാണ്. എത്രനാള്‍ സര്‍ക്കാര്‍ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും?”- രാഹുല്‍ ചോദിച്ചു.

വിഎച്ച്പി പ്രവർത്തകർ നടത്തിയ റാലിക്കിടെ ത്രിപുരയിൽ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട് ഉണ്ടായിരുന്നു. ബംഗ്ളാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു റാലി.

Read also: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക്‌ കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE