രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം

By Staff Reporter, Malabar News
covid test
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന നിലയിലാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്‌ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു. എന്നാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ കൂടാതെ ബംഗാള്‍, രാജസ്‌ഥാന്‍, മിസോറാം, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു.

രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്‍ട്രയില്‍ 40,956 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 793 പേര്‍ മരണവും റിപ്പോർട് ചെയ്‌തു. കര്‍ണാടകയില്‍ 39,510 പേര്‍ക്കും തമിഴ്‌നാട്ടില്‍ 29,272 പേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തി. അതേസമയം കേരളത്തിൽ 37,290 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. 79 കോവിഡ് മരണവുമുണ്ട്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 26.77% ആണ്.

Read Also: കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE