കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

By Staff Reporter, Malabar News
bineesh kodiyeri
Ajwa Travels

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയാണ് ബിനീഷ് ഹരജി സമര്‍പ്പിച്ചത്. പിതാവ് കോടിയേരി ബാലകൃഷ്‌ണൻ അസുഖ ബാധിതനാണെന്നും അദ്ദേഹത്തെ പരിചരിക്കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നുമാണ് ഹരജിയിലെ ആവശ്യം.

നേരത്തെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദവും കോടതി ഇന്ന് കേള്‍ക്കും. കഴിഞ്ഞ ഒക്‌ടോബറില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരി 7 മാസമായി റിമാന്‍ഡിലാണ്.

Read Also: തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE