നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ച ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ചു

By Staff Reporter, Malabar News
bahubali-web-series-abandoned
Ajwa Travels

150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന ‘ബാഹുബലി’ വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്‌സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി ചിത്രങ്ങളിൽ രമ്യ കൃഷ്‌ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ എഴുതിയിരുന്നത്.

മൃണാള്‍ ഠാക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. ബാഹുബലി ചിത്രങ്ങളുടെ സംവിധായകൻ രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ളിക്‌സിനൊപ്പം സീരിസിന്റെ നിർമാണത്തിൽ പങ്കാളികളാകുന്നതായും പ്രഖ്യാപിച്ചിരുന്നു.

ദേവ കട്ടയുടെ സംവിധാനത്തിൽ പുരോഗമിച്ച സീരിസിൽ നെറ്റ്ഫ്ളിക്‌സ് തൃപ്‌തരായിരുന്നില്ലെന്നും, സംവിധായകന്റെ അനുവാദമില്ലാതെ പുതുതായി മറ്റ് അഭിനേതാക്കളെ കാസ്‌റ്റ് ചെയ്‌തിരുന്നെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചു എന്നാണ് റിപ്പോർട്ടുകൾ.

പിന്നീട് ചിത്രീകരണം തുടരാൻ കഴിഞ്ഞിരുന്നില്ല. ഇടയ്‌ക്ക് വെച്ച് മൃണാൽ ഠാക്കൂറും സീരീസിൽ നിന്ന് പിൻമാറി. തുടർന്ന് മറ്റ് അഭിനേതാക്കളെയും പുതിയ സംവിധായകനെയും വെച്ച് ചിത്രീകരണം തുടരാനായിരുന്നു നെറ്റ്ഫ്ളിക്‌സിന്റെ തീരുമാനം. ഒടുവിൽ ഇനിയും ചിത്രത്തിന് വേണ്ടി പണം മുടക്കുന്നത് നഷ്‌ടം വരുത്തുമെന്ന കണക്കുകൂട്ടലിൽ സീരീസ് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്‌സ് തീരുമാനം എടുക്കുകയായിരുന്നു.

Read Also: രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE