സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും

By Staff Reporter, Malabar News
KBFC-HYD
Ajwa Travels

ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്‌തമിച്ച ബ്ളാസ്‌റ്റേഴ്‌സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും തിരിച്ചടിച്ചാണ് ഹൈദരാബാദ് ഈസ്‌റ്റ് ബംഗാളിന് എതിരെ സമനില നേടിയത്.

ഒഡീഷ എഫ്‌സിയുമായി 2-2 സമനിലയിൽ പിരിഞ്ഞാണ് കേരള ബ്ളാസ്‌റ്റേഴ്‌സ് ഈ മൽസരത്തിലേക്ക് വരുന്നത്. കേരള ബ്ളാസ്‌റ്റേഴ്‌സിന് 17 കളികളിൽ നിന്ന് 16 പോയിന്റേയുള്ളൂ. അവശേഷിക്കുന്ന എല്ലാ മൽസരങ്ങളിലും വിജയിച്ചാലും അവർക്ക് പ്ളേ ഓഫ് സാധ്യതകൾ കുറവാണ്. എങ്കിലും ജയത്തോടെ ആരാധകർക്ക് നല്ലൊരു വിരുന്നൊരുക്കാനാവും ശ്രമിക്കുക. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക.

Read Also: രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE