സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം; ‘ആർജെ മഡോണ’ സംവിധായകൻ

By Siva Prasad, Special Correspondent (Film)
  • Follow author on
'RJ Madonna' director Anand Krishnaraj
ആനന്ദ് കൃഷ്‌ണരാജ്‌
Ajwa Travels

റിലീസിന് തയ്യാറായിരിക്കുന്ന ‘ആർജെ മഡോണ’ എന്ന സിനിമയുടെ സംവിധായകൻ ആനന്ദ് കൃഷ്‌ണരാജ്‌ പറയുന്നു, സിനിമയിൽ കണ്ടന്റാണ് രാജാവ്. എന്റെ സിനിമയിൽ അതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ആർജെ മഡോണയുടെ സംവിധാനവും ചിത്രസംയോജനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് ആനന്ദ് കൃഷ്‌ണരാജ്‌ തന്നെയാണ്. ഒരു താരങ്ങളുടെയും പേജിനെ ആശ്രയിക്കാതെ, തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ കണ്ടാൽ തന്നെ അറിയാം ഈ സംവിധായകന്റെ ആത്‌മ വിശ്വാസവും ചലച്ചിത്ര മേഖലയോടുള്ള സമർപ്പണവും.

ടീസർ റിലീസ് ചെയ്യാൻ എന്തുകൊണ്ട് താരങ്ങളെ ആശ്രയിച്ചില്ല എന്ന ചോദ്യത്തിന് സംവിധായകൻ പറഞ്ഞ മറുപടി, അവർക്ക് എന്നെ വ്യക്‌തിപരമായി അറിയില്ല അതുപോലെ എനിക്ക് അവരെയും, അപ്പോൾ എങ്ങനെയാണ് ഞാൻ അവരെ സമീപിക്കുന്നത് എന്നാണ്.

തന്റെ സുഹൃത്തുക്കൾ ഇതിനുവേണ്ടി പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല എന്നും കൂട്ടിച്ചേർത്തു. ചിത്രം എപ്പോൾ പുറത്തിറങ്ങും എന്ന ചോദ്യത്തിന് മറുപടിയായി ഒരു പുഞ്ചിരിയോടെ അത് അവൾ (മഡോണ) തീരുമാനിക്കട്ടെ എന്നായിരുന്നു സംവിധായകന്റെ ഉത്തരം. ആർജെ മഡോണയുടെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Most Read: ഡെൽഹി കോടതിയിലെ വെടിവെപ്പ്; പ്രതിഷേധവുമായി അഭിഭാഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE