ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു

By Staff Reporter, Malabar News
doctors strike-on-salary-reform
Representational Image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്‌ടര്‍മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡോക്‌ടര്‍മാരുടെ സമരം. 2017 ജൂലൈ മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ ധനവകുപ്പിനോട് ശിപാര്‍ശ ചെയ്യാമെന്ന് ചര്‍ച്ചയില്‍ മന്ത്രി സമ്മതിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്‌ചക്കകം നടപടിയുണ്ടാക്കും എന്നും ചര്‍ച്ചയില്‍ ധാരണയായി.

ഡോക്‌ടര്‍മാരുടെ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വകാര്യ പ്രാക്‌ടീസിന് ഉള്‍പ്പടെ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന ആരോഗ്യമന്ത്രിയുടെ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

Read Also: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്‌ട്രിക് ‌ഓട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE