സംസ്‌ഥാനത്ത് നാളെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും

By Staff Reporter, Malabar News
movie-shooting-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ ചിത്രീകരണം നാളെ തുടങ്ങും. സിനിമാ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്‌റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്‌റ്റ് നിർബന്ധമാണ്.

സിനിമാ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതുണ്ട്. ഓരോ ക്രൂ മെമ്പറിന്റെയും ടെസ്‌റ്റ് റിസൾട്ട് നിജസ്‌ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷൻ കൺട്രോളറിന്റെയും ഇ-മെയിലിൽ ലഭ്യമാക്കണം.

സെറ്റിൽ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്‌മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രൊഡക്ഷൻ അസിസ്‌റ്റന്റ്, മേക്കപ്പ് വിഭാഗം, വസ്‌ത്രാലങ്കാര വിഭാഗം എന്നിവർ ജോലി സമയത്ത് കൈയുറകളും മാസ്‌കും ധരിക്കണം. സെറ്റിലെ ഓരോ അംഗത്തിനും 100എംഎൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കഴിയുന്നതും പേപ്പർ ഗ്ളാസുകളും, പ്ളേറ്റുകളും ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read Also: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വക്കീലായി; യുവതിക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE