വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വക്കീലായി; യുവതിക്ക് എതിരെ കേസ്

By Staff Reporter, Malabar News
fake-advocate-alappuzha
Representational Image
Ajwa Travels

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി സേവ്യറിനെയാണ് പോലീസ് തിരയുന്നത്.

എല്‍എല്‍ബി പാസാകാതെ വ്യാജരേഖ ചമച്ച് ബാർ അസോസിയേഷൻ അംഗമായി കോടതിയെ കബളിപ്പിച്ചതിനെതിരെ നൽകിയ പരാതിയിലാണ് അന്വേഷണം. സിസി സേവ്യർ ഒളിവിൽ പോയതായാണ് സൂചന.

2018 മുതൽ ആലപ്പുഴ കോടതിയിൽ അഭിഭാഷകയായ പ്രവർത്തിച്ചു വരികയാണ് ഇവർ. കഴിഞ്ഞ ദിവസം ഇവർക്കെതിരെ ബാർ അസോസിയേഷന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രാക്റ്റീസ് ചെയ്‌തതെന്ന് പുറത്തായത്.

ഇതോടെ ഇവർ മുങ്ങുകയായിരുന്നു. ആലപ്പുഴ നോർത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 3 മാസം മുൻപ് ബാർ അസോസിയേഷൻ ലൈബ്രേറിയനായി ഇവരെ തിരഞ്ഞെടുത്തിരുന്നു.

Read Also: ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല; ഉമ്മന്‍ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE