രാജ്യത്തെ ആദ്യത്തെ സീപ്ളെയിന്‍ കൊച്ചിയില്‍

By Staff Reporter, Malabar News
MALABARNEWS-SEAPLANE
Representational Image

കൊച്ചി: ഇന്ത്യയിലെ ആദ്യ സീപ്ളെയിന്‍ കൊച്ചിയില്‍ എത്തി. മാലിയില്‍ നിന്നും ഗുജറാത്തിലേക്ക് തിരിച്ച വിമാനം ഇന്ധനം നിറക്കാനാണ് കൊച്ചിയില്‍ ഇറക്കിയത്.

ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്‌ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതി ഉല്‍ഘാടനം ചെയ്യും.

4800 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ കഴിയുന്നതാണ് വിമാനം. ഇന്ത്യയിലെ ആദ്യത്തെ സീപ്‌ളെയിന്‍ സര്‍വീസിന്റെ ചുമതല സ്വകാര്യ കമ്പനിയായ സ്‌പൈസ്‌ ജെറ്റിനാണ് ലഭിച്ചത്.

അഹമ്മദാബാദില്‍ നിന്നും കെവാദിയ വരെയുള്ള യാത്രക്കുള്ള ടിക്കറ്റിന് ഒപ്പം മടക്ക യാത്രക്കുള്ള ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാന്‍ കഴിയും. ഒരുമണിക്കൂര്‍ ആയിരിക്കും യാത്രാ സമയം.

Read Also: സ്‌ത്രീകൾക്കും ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE