ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായി

By Trainee Reporter, Malabar News
girl missing news in kozhikode
Ajwa Travels

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായതായി പരാതി. സ്‌കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. പെൺകുട്ടി സ്‌കൂളിൽ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. സംഭവത്തിൽ വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയതാണ് പെൺകുട്ടി. എന്നാൽ, കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ നടത്തിയ പരിശോധനയിലാണ് കുട്ടി എത്തിയിട്ടില്ലെന്ന വിവരം മനസിലായത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ചേർന്ന് നഗരത്തിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഇതോടെ വെള്ളയിൽ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് നഗരത്തിൽ പരിശോധന നടത്തുകയാണ്. ജനുവരി 26ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാളെയാണ് വീണ്ടും കാണാതായത്. കഴിഞ്ഞ തവണ കാണാതായി കണ്ടുകിട്ടിയ ശേഷമാണ് പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചത്.

Most Read: കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE