ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു

By Staff Reporter, Malabar News
MALABARNEWS-anpr
Representational Image
Ajwa Travels

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു. വിൽപ്പന നികുതി വിഭാഗത്തിലും ജിഎസ്‌ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്‌റ്റ് പ്രവർത്തനം നിർത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമലംഘനം തടയാൻ അധികൃതർ പുതിയ മാർഗം കണ്ടെത്തിയത്.

രാത്രിയും പകലും ഒരുപോലെ വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് പതിയുന്ന എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്‌നിഷൻ) ക്യാമറകളാണ് ഇവിടെ സ്‌ഥാപിച്ചിരിക്കുന്നത്. ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗത്തിനാണ് ക്യാമറ സംവിധാനത്തിന്റെ ഏകോപന ചുമതല.

ഇ-വെ ബിൽ സംവിധാനം പോർട്ടലുകളുമായി ബന്ധിപ്പിച്ചതിനാൽ സംശയ സാഹചര്യങ്ങളിൽ അലാറം സംവിധാനത്തിലൂടെ കൺട്രോൾ റൂമിലെ മോണിറ്ററിലും ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ മൊബൈൽ ഫോണിലും ലഭ്യമാകും.

ഇത്തരം സാഹചര്യങ്ങളിൽ പ്രസ്‌തുത വാഹനം കണ്ടെത്തി പരിശോധിക്കാനും കഴിയും. അടുത്ത ആഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കും. മാഹിയിലും ഇതേ സംവിധാനങ്ങൾ അടങ്ങിയ ക്യാമറ സ്‌ഥാപിച്ചിട്ടുണ്ട്.

Read Also: എരുവേശി കള്ളവോട്ട് കേസ്, പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർക്കണം; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE