പ്രായശ്‌ചിത്തമായി തല മൊട്ടയടിച്ചു; ബിജെപി നേതാവ് പാർട്ടി വിട്ടു

By Desk Reporter, Malabar News
MLA-Quits-BJP
Ajwa Travels

കൊല്‍ക്കത്ത: പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും ത്രിപുരയിലെ സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമായ ആഷിസ് ദാസ്. തല മൊട്ടയടിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുഷ് പ്രവർത്തികള്‍ക്കുള്ള പശ്‌ചാത്താപമാണ് എന്ന് പറഞ്ഞാണ് തല മൊട്ടയടിച്ചത്. കൊല്‍ക്കത്തയിലെ പ്രശസ്‌തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ഒരു യജ്‌ഞം നടത്തുകയും ചെയ്‌തു.

ത്രിപുരയില്‍ ബിജെപി രാഷ്‌ട്രീയ അരാജകത്വം വളര്‍ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് അതൃപ്‌തിയുണ്ടെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

നേരത്തെ ആഷിസ് ദാസ് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിക്കുകയും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് എത്താന്‍ അവര്‍ പ്രാപ്‌തയാണെന്നും പറഞ്ഞിരുന്നു. ബിജെപി വിട്ട് ആഷിസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്.

Most Read:  കർഷകരുടെ പ്രശ്‌നങ്ങൾ പറയാം, ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്; മാദ്ധ്യമ പ്രവർത്തകനോട് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE