ആദായനികുതി വകുപ്പ് 11 മാസത്തിനിടെ റീഫണ്ടായി നൽകിയത് 1.98 ലക്ഷം കോടി രൂപ

By Staff Reporter, Malabar News
income-tax
Representational Image
Ajwa Travels

ന്യൂഡെൽഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1.95 കോടി നികുതിദായകര്‍ക്കായി 1.98 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 1.92 കോടി നികുതിദായകര്‍ക്ക് വ്യക്‌തിഗത ആദായനികുതി റീഫണ്ടായി 70,572 കോടി രൂപയാണ് നല്‍കിയത്. അതേസമയം 2.19 ലക്ഷം കേസുകളില്‍ 1.27 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും നല്‍കിയിട്ടുണ്ട്.

2020 ഏപ്രിൽ ഒന്ന് മുതൽ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. ഒരു മാസം കൂടി അവശേഷിക്കെ ഈ സാമ്പത്തിക വർഷം റീഫണ്ട് തുക രണ്ട് ലക്ഷം കോടി കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് ആദായനികുതി വകുപ്പ് കണക്കുകൾ പുറത്തിവിട്ടത്. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് നികുതിദായകർക്ക് കൂടുതൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ വകുപ്പ് നടത്തിയിരുന്നു.

Read Also: താജ്‌മഹലിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE