കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും

By Staff Reporter, Malabar News
korappuzha-bridge
കോരപ്പുഴ പാലത്തിന്റെ മാതൃക
Ajwa Travels

കൊയിലാണ്ടി: കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ കോരപ്പുഴ പാലത്തിന്റെ ഉൽഘാടനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉൽഘാടനം നിർവഹിക്കുന്നത്. കാലപ്പഴക്കം കാരണം രണ്ട് വർഷങ്ങൾക്ക് മുൻപാണ് പഴയ പാലം പൊളിച്ചു മാറ്റിയത്. 2019 ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്.

വിദേശ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പാലം പണിതത്. പഴയ പാലത്തിന്റെ പ്രൗഢി ഒട്ടും ചോരാതെയാണ് നിർമാണം നടത്തിയത്. ഒന്നരമീറ്റർ വീതിയിൽ പാലത്തിന്റെ ഇരു വശങ്ങളിലും നടക്കാനുള്ള വഴിയും ഒരുക്കിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 28 കോടിക്കാണ് പാലം നിർമിച്ചത്. ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

Read Also: ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE