മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി

By Trainee Reporter, Malabar News
Makkoottam Churam
Ajwa Travels

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും വിലക്കിയിരിക്കുന്നത്. നേരത്തേ ഈ മാസം 16 വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഓണം പ്രമാണിച്ച് നാട്ടിലേക്ക് എത്തേണ്ട ആളുകളാണ് ഇതുമൂലം ദുരിതം അനുഭവിക്കുക. ഓണം സീസണിൽ ട്രാൻസ്‌പോർട് ബസുകൾക്ക് പുറമെ ടൂറിസ്‌റ്റ്, സ്‌പെഷ്യൽ വാഹനങ്ങൾ ഉൾപ്പടെ നൂറിലധികം ബസുകളാണ് ചുരം വഴി സർവീസ് നടത്തിയിരുന്നത്.

എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തം വാഹനം ഉള്ളവർക്ക് മാത്രമാണ് അതിർത്തിയിലൂടെ പ്രവേശനം അനുവദിക്കുന്നത്. ഇതുമൂലം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് മാത്രം അതിർത്തി കടക്കുന്ന നൂറുകണക്കിന് മലയാളികളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Read Also: പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE