പേര് തന്നെയാണ് തന്റെ കമ്മ്യൂണിസ്‌റ്റ് ബന്ധത്തിന്റെ അടയാളം; എംകെ സ്‌റ്റാലിൻ

By Staff Reporter, Malabar News
stalin-and-pinarayi
Ajwa Travels

കണ്ണൂർ: കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായുള്ള ബന്ധത്തിനുള്ള അടയാളം തന്റെ പേര് തന്നെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. പ്രസ്‌ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഇദ്ദേഹം പറഞ്ഞു. സിപിഎം 23ആം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എംകെ സ്‌റ്റാലിൻ.

സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്‌റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്‌ടിയടക്കം സംസ്‌ഥാനങ്ങളുടെ താളം തെറ്റിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.

രാജ്യത്തെ സംരക്ഷിക്കാന്‍ സംസ്‌ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണഘടനാ ശില്‍പികള്‍ ഏകത്വത്തിനു വേണ്ടിയല്ല നിലകൊണ്ടത്. ഇന്ത്യയുടെ നാനാത്വം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ ഒന്നിച്ചു നിന്ന് പോരാടി ശക്‌തമായ ഫെഡറല്‍ ഇന്ത്യ രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും സ്‌റ്റാലിന്‍ ആവശ്യപ്പെട്ടു.

Read Also: ഇന്ത്യ-ജർമനി സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ സജീവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE