കൊച്ചി: ഇന്ത്യ-ജർമനി സ്വതന്ത്ര വാണിജ്യ കരാർ (എഫ്‌ടിഎ) ചർച്ചകൾ സജീവമാണെന്ന് ഇന്ത്യയിലെ ജർമൻ സ്‌ഥാനപതി വാൾട്ടർ ജെ ലിൻഡ്‌നർ. യുക്രൈനിലെ യുദ്ധം ചർച്ചകൾ സാവധാനത്തിലാക്കിയെന്നും കരാർ വിഷയം ഇപ്പോഴും പരിഗണനയിൽ ആണെന്നും ഇദ്ദേഹം പറഞ്ഞു. ജർമനിക്ക് ഇന്ത്യയിൽ നിന്നുള്ള കഴിവുറ്റ മാനവവിഭവശേഷി ആവശ്യമാണ്.
അത് വേഗം ചർച്ചയിലൂടെ തീരുമാനിക്കാനുമാവും. പക്ഷേ വാണിജ്യ കരാർ ആദ്യം വരണമെന്നു മാത്രം. നഴ്‌സിങ്ങിൽ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിൾ വിൻ നടപടികൾക്ക് തുടക്കമായെന്നും ഇദ്ദേഹം അറിയിച്ചു. ജർമൻ വികസന ബാങ്ക് ധനസഹായം നൽകുന്ന കൊച്ചി വാട്ടർമെട്രോ സന്ദർശിക്കുകയായിരുന്നു ലിൻഡ്‌നർ.
Read Also: ഐപിഎൽ; ആദ്യജയം തേടി ചെന്നൈയും ഹൈദരാബാദും നേർക്കുനേർ