മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

By Staff Reporter, Malabar News
technology image_malabar news
John George
Ajwa Travels

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റത്തിലൂടെ ആണ് പുതിയ നിയമനം.

കോട്ടയം ചിറപ്പുറത്ത് പരേതരായ സി ജോര്‍ജ് ജോണിന്റെയും സാറാ ജോണിന്റെയും മകനായ ജോണ്‍ ജോര്‍ജ് ചെന്നൈ ഡോണ്‍ ബോസ്‌കോയിലും കൊച്ചി ഡെല്‍റ്റ സ്‌കൂളിലുമായി ആണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട്, ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി ജോണ്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പറന്നു. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്ന് എംബിഎ പഠനവും പൂര്‍ത്തിയാക്കി.

Tech News: ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

ഇന്റലിജന്റ് ഡേറ്റ സെന്റര്‍ സ്വിച്ചിന്റെ തുടക്കക്കാരായ ‘സര്‍വേഗ’ എന്ന കമ്പനിയുടെ സഹ സ്ഥാപകനായാണ് അമേരിക്കയില്‍ ജോണ്‍ കരിയര്‍ തുടങ്ങിയത്. 2000ല്‍ തുടങ്ങിയ ഈ കമ്പനി ഇന്റല്‍ 2005ല്‍ വാങ്ങിയതോടെ പത്ത് വര്‍ഷത്തോളം മൈക്രോസോഫ്റ്റില്‍ ഡേറ്റ പ്ലാറ്റ്‌ഫോം പ്രോഡക്ട് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീട് എച്ച്പി കമ്പനിയുടെ വൈസ് പ്രസിഡന്റായി. 2017ല്‍ വീണ്ടും മൈക്രോസോഫ്റ്റില്‍ എത്തിയ അദ്ദേഹം ബ്ലോക്‌ചെയിന്‍, അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു. വര്‍ഷങ്ങളായി അമേരിക്കയിലെ സിയാറ്റിലിലാണ് താമസം. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണ് ജോണിന്റെ ഭാര്യ. ജോര്‍ജ് , സാറ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE