ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുന്നു 

By Desk Reporter, Malabar News
Delhi IIT_2020 Sep 12
Ajwa Travels

ന്യൂ ഡെൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡെൽഹി ഐഐടിയിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. വരുന്ന ജനുവരി മുതൽ എഐയിൽ ഗവേഷണ പഠനത്തിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകളും  പരിഗണനയിലാണ്. ഇവ പിന്നീടായിരിക്കും ആരംഭിക്കുന്നത്.

Also Read:  ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2ന്റെ വില വെളിപ്പെടുത്തി സാംസങ്

“രാജ്യത്തിന്റെ ഭാവി വളർച്ചയിൽ നിർമ്മിത ബുദ്ധിയുടെ സ്ഥാനം വളരെ വലുതാണ്”- ഡെൽഹി ഐഐടി ഡയറക്ടർ പ്രൊഫസർ വി.രാംഗോപാൽ റാവു പറഞ്ഞു. ലോകത്തിലെ എഐ കമ്പനികളുടെയും ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലി സാധ്യതകളിലും ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്ന് ചൂണ്ടികാണിച്ച അദ്ദേഹം പല കാര്യങ്ങളിലും രാജ്യം കൂടുതൽ മുന്നേറാനുണ്ടെന്നും വ്യക്തമാക്കി. മികച്ച നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങൾ, അവയുടെ എണ്ണം എന്നിവയിൽ രാജ്യം പിന്നിലാണെന്നും അദ്ദേഹം പറയുന്നു.

Kerala News:  കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍

“ഇത്തരം പരിമിതികൾ മറികടക്കാൻ ഐഐടി ഡെൽഹിയിൽ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കാൻ തീരുമാനമായി, ലോകത്തിലെ എഐ ഭൂപടത്തിൽ ഡെൽഹി ഐഐടിയുടെ സ്ഥാനം അടയാളപ്പെടുത്തുക എന്നതാണ്  ലക്ഷ്യം”- റാവു കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE