കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി മഴ

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ രാജപുരം റോഡില്‍ കല്ലും ചെളിയും വന്ന് നിറഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയില്‍ ആണ്. മൂന്ന് വീടുകള്‍ അപകടാവസ്ഥയില്‍ ആയതോടെ ഇവിടുത്തെ ആളുകെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ ഇടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE