കണ്ണൂർ: കലക്‌ടറേറ്റിന് മുൻപിൽ കെട്ടിയ സമരപന്തൽ പോലീസ് അഴിച്ചു മാറ്റി. കലക്‌ടർ ടിവി സുഭാഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. വെള്ളിയാഴ്‌ച രാവിലെ ഒൻപതു മണിയോടെയാണ് കലക്‌ടറേറ്റിന് മുൻപിലെ സ്‌ഥിരം സമരപന്തൽ പോലീസ് അഴിപ്പിച്ചത്.
കഴിഞ്ഞ കുറെക്കാലമായി കലക്‌ടറേറ്റിന് മുൻപിൽ സമരപരമ്പരകളാണ് അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ തടിച്ചുകൂടുന്ന സാഹചര്യം ഉണ്ടായിരുന്നതിനാൽ സമരങ്ങൾ കലക്‌ടർ വിലക്കിയിരുന്നു. എന്നാൽ ഇക്കാര്യം അനുസരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി.
Read also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി