ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി

By News Desk, Malabar News
Representational image
Ajwa Travels

ഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്‌ഞാപനം ചെയ്‌തു.

പരിസ്‌ഥിതി മലിനീകരണം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ളാസ്‌റ്റിക് കാരിബാഗുകളുടെയും മറ്റ് വസ്‌തുക്കളുടെയും നിര്‍മാണം, ഇറക്കുമതി, സ്‌റ്റോക്കിങ്, വിതരണം, വില്‍പന എന്നിവയെല്ലാം ജൂലൈ മുതല്‍ നിരോധിക്കും.

പ്ളാസ്‌റ്റിക് പിടിയുള്ള ഇയര്‍ബഡ്‌സ്, ബലൂണുകളിലെ പ്ളാസ്‌റ്റിക്, കൊടികള്‍, ഐസ്‌ക്രീം സ്‌റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍, സിഗരറ്റ് പായ്‌ക്കറ്റുകള്‍, ക്ഷണക്കത്തുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ളാസ്‌റ്റി/ പിവിസി ബാനുകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടും.

ഇതിന്റെ ആദ്യഘട്ടമായി 75 മൈക്രോണില്‍ കുറഞ്ഞ പ്ളാസ്‌റ്റിക് കാരിബാഗുകള്‍ അടുത്ത മാസം 30 മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇവയുടെ കനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്ളാസ്‌റ്റിക് കാരിബാഗുകളുടെ കനം 50 മൈക്രോണില്‍ നിന്ന് 120 മൈക്രോണ്‍ ആക്കാനും തീരുമാനമായി. ഡിസംബര്‍ 31 മുതലായിരിക്കും ഇത് നിലവില്‍ വരിക. കനം വര്‍ധിപ്പിക്കുന്നത് വഴി പുനരുപയോഗത്തിന് സാധ്യത കൂടും.

National News: കശ്‌മീരിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം; ഒരു തീവ്രവാദിയെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE