ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ട് നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്‌മീർ സോൺ പോലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ സ്‌ഥലത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് വ്യക്‌തമാക്കി. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിന് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
വെള്ളിയാഴ്‌ചയും തുടർന്ന വെടിവെപ്പിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റു. പ്രദേശത്ത് പോലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ തീവ്രവാദികൾ വെടിവെച്ചിട്ടു.
ദേശീയ പാതയിൽ വലിയ ആക്രമണം നടത്താനാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്. സമയോചിതമായ ഇടപെടലിലൂടെ പദ്ധതി തകർക്കാൻ സാധിച്ചുവെന്ന് കശ്‌മീർ പോലീസ് ഐജി വിജയ് കുമാർ പറഞ്ഞു.
Read Also: എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ