സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി

By Staff Reporter, Malabar News
broiler price
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ദിവസവും 10 രൂപ തോതിലാണ് കോഴിഇറച്ചി വില വര്‍ധിക്കുന്നത്.

പതിവില്‍ നിന്ന് വ്യത്യസ്‌തമായാണ് ഇത്തവണ കോഴി ഇറച്ചിക്ക് വിപണിയില്‍ വില വർധനവ് ഉണ്ടാകുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ സാധാരണ ഗതിയിൽ ഇറച്ചിക്കോഴിക്ക് വന്‍ വിലക്കുറവാണ് ഉണ്ടാകാറുള്ളത്. എന്നാലിപ്പോൾ ദിവസവും പത്ത് രൂപ തോതില്‍ വില വര്‍ധിച്ചാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില 190 രൂപയില്‍ എത്തി നില്‍ക്കുന്നത്.

സംസ്‌ഥാനത്ത് നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി ചെയ്യുന്നത്.

വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. കച്ചവടക്കാരുടെ കണക്കുകൂട്ടല്‍ പ്രകാരം 280 രൂപ വരെ വില എത്തുമെന്നാണ് കരുതുന്നത്. അതേസമയം ലെഗോണ്‍ കോഴിക്ക് കിലോക്ക് 80 രൂപ മാത്രമാണ് വിലയെങ്കിലും ആവശ്യക്കാര്‍ ഇല്ലെന്ന് കച്ചവടക്കാർ പറയുന്നു.

Read Also: ലാവ്‌ലിൻ കേസ്; പരാതിക്കാരൻ ഇഡിക്ക് മുൻപിൽ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE