ലാവ്‌ലിൻ കേസ്; പരാതിക്കാരൻ ഇഡിക്ക് മുൻപിൽ ഹാജരായി

By Staff Reporter, Malabar News
snc-lavlin
Ajwa Travels

കൊച്ചി: ലാവ്‌ലിൻ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. 2006ൽ നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ ഉണ്ടാവുന്നത്. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനം എടുക്കുക. പ്രഥമദൃഷ്‌ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമാവും അന്വേഷണം നടത്തുക.

കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ചേർന്ന് ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്‌ടമാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനാണ് ആരോപണം നേരിടുന്നതിൽ പ്രമുഖൻ. ഇതേ കരാറുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കുറ്റവിമുക്‌തരാക്കിയ നടപടി ചോദ്യം ചെയ്‌തുകൊണ്ട്‌ സിബിഐ സമർപ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണയിലാണ്.

Read Also: ഡോളര്‍ കടത്ത്; മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE