സംസ്‌ഥാനത്ത് കുതിച്ചുയർന്ന് കോഴിവില

By Staff Reporter, Malabar News
Poultry prices
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോഴിവിലയിൽ വൻ മുന്നേറ്റം. ഒരാഴ്‌ചക്കിടെ 50 രൂപയോളമാണ് കോഴിവില വർധിച്ചത്.

ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണിൽ കോഴി വില വർധിക്കുന്നത്. സംസ്‌ഥാനത്തെ കോഴിയുടെ ലഭ്യതക്കുറവും കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

വ്രതവും, വിഷുവും ആയതിനാൽ കോഴിക്ക് ആവശ്യക്കാർ ഏറും. ഇതിനിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്‌ച ഒരു കിലോ കോഴിക്ക് (ഇറച്ചി തൂക്കം) 190 രൂപയായിരുന്നു വില. ഈ ആഴ്‌ച അത് 220 രൂപയായി വർധിച്ചു.

കഴിഞ്ഞ ആഴ്‌ച വരെ ജീവനോടെയുള്ള കോഴിക്ക് 100 രൂപ മുതൽ 120 രൂപവരെയായിരുന്നു കിലോയ്‌ക്ക് വില ഉണ്ടായിരുന്നത്. എന്നാൽ ഈ ആഴ്‌ച അത് 140 രൂപയായി വർധിച്ചു.

Read Also: കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്‌; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE