പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

By Syndicated , Malabar News
Narendra modi_Malabar news
Narendra Damodardas Modi
Ajwa Travels

ന്യൂ ഡെല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഇന്ന് ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രിയാണ് ആദ്യം സംസാരിക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്ച്വലായി ചേരുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ നേരത്തെ തയ്യാറാക്കിയ പ്രസംഗം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. ആഗോളതലത്തില്‍ കൊവിഡ് മരുന്ന് ലഭ്യമാക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളും തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ചും പ്രസംഗത്തില്‍ എടുത്തു പറഞ്ഞേക്കും. വ്യത്യസ്‌ത സമിതികളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അംഗത്വം നല്‍കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവയും സമ്മേളനത്തിന്റെ പ്രധാന അജണ്ടയില്‍ ഉണ്ട്.

Read more: ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാര പട്ടികയില്‍ ‘മീശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE