കുരുമുളകിന്റെ വില 400 കടന്നു; വർധന ഏതാനും വർഷങ്ങൾക്ക് ശേഷം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏതാനും വർഷങ്ങൾക്ക് ശേഷം കുരുമുളകിന്റെ വില 400 രൂപ കടന്നു. ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും, കുരുമുളകിന്റെ ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോൾ വില വർധന ഉണ്ടാകാൻ പ്രധാന കാരണം. കഴിഞ്ഞ 2015ൽ കിലോഗ്രാമിന് 730 രൂപ വരെ വിലയുണ്ടായത്, തുടർ വർഷങ്ങളിൽ താഴുകയായിരുന്നു. അതിന് ശേഷം ഇപ്പോൾ പ്രതീക്ഷകൾക്ക് വക നൽകിക്കൊണ്ടാണ് കുരുമുളകിന് വിപണിയിൽ വില വർധന ഉണ്ടാകുന്നത്.

മുളകിന്റെ ഗുണമേൻമ അനുസരിച്ച് 400 രൂപ മുതൽ 410 രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന വില. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്‌ഥാനത്ത് 270 രൂപ മുതൽ 350 രൂപ വരെയാണ് കുരുമുളകിന് ലഭിച്ചിരുന്ന വില. 2013400 രൂപ കടന്ന വില പിന്നീട് 730 വരെയായി ഉയർന്നെങ്കിലും വളരെവേഗം തന്നെ വിലയിടിഞ്ഞ് 270 രൂപയിൽ എത്തുകയായിരുന്നു.

വിയറ്റ്നാം ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും കുരുമുളക് ഇറക്കുമതി ചെയ്യുന്നത് വർധിച്ചതും, കള്ളക്കടത്തും സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കുന്ന കുരുമുളകിന് വിപണിയിൽ വിലയിടിവ് ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ഇതിനൊപ്പം തന്നെ കർണാടകയിൽ നിന്നുള്ള വലിപ്പം കൂടിയ കുരുമുളകിന് പ്രചാരമേറിയതും സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കുന്ന കുരുമുളകിന്റെ വിപണിയെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു. രാജ്യത്ത് മുംബൈ, കൊൽക്കത്ത, ഡെൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ.

Read also : ഓൺലൈൻ ക്‌ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE