അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ

By Staff Reporter, Malabar News
K Sudhakaran
Ajwa Travels

കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ധര്‍മടത്ത് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കരുത്തനായ സ്‌ഥാനാർഥിയെ തന്നെയാകും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിപ്പിക്കയെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉൽഘാടനം ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE