സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലാവകാശ കമ്മീഷൻ

By Team Member, Malabar News
Cbse exam
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ എന്നിവ ഒഴികെയുള്ള പരീക്ഷകൾ നേരിട്ട് നടത്താൻ പാടില്ലെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. സിബിഎസ്ഇ സ്‌കൂളുകളിൽ കുട്ടികളെ നേരിട്ട്പൊ വിളിച്ച് വരുത്തി പൊതുപരീക്ഷ അല്ലാതെയുള്ള പരീക്ഷകൾ നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

എറണാകുളം ജില്ലയിലാണ് നിരവധി സ്‌കൂളുകളിൽ 9, 11 ക്‌ളാസുകളിലെ കുട്ടികളെ സ്‌കൂളിൽ നേരിട്ട് വിളിച്ച് പരീക്ഷ എഴുതിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കിയത്. ഒപ്പം തന്നെ സിബിഎസ്ഇ മേഖലാ ഓഫീസർ സ്‌കൂളുകൾക്ക് ഔദ്യോഗിക നിർദേശം നൽകണമെന്ന് കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ, അംഗങ്ങളായ കെ നസീർ, ബി ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് വ്യക്‌തമാക്കി.

Read also : ലോകത്ത് മലിനീകരണം കൂടിയ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE