ലോകത്ത് മലിനീകരണം കൂടിയ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്

By Team Member, Malabar News
polluted cities
Representational image

ന്യൂഡെൽഹി : ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ 30 നഗരങ്ങളുടെ പട്ടികയിൽ 22 നഗരങ്ങളും ഇന്ത്യയിൽ. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 2020ലെ കണക്കുകൾ അടിസ്‌ഥാനമാക്കിയാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ളത് ചൈനയിലെ ഹോറ്റന്‍ നഗരമാണ്. തുടർന്ന് 2 മുതൽ 14 വരെയുള്ള സ്‌ഥാനങ്ങളിൽ ഇന്ത്യൻ നഗരങ്ങളാണുള്ളത്. ഉത്തർപ്രദേശിലെ ഗാസിയാബാദാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തുള്ളത്.

ബുലന്ദ്ഷഹര്‍, ബിസ്റാഖ് ജലാല്‍പൂര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പൂര്‍, ലക്‌നൗ, മീററ്റ്, മുസാഫർ നഗർ എന്നീ നഗരങ്ങളും പട്ടികയിൽ മുന്നിലാണ്. ഡെൽഹിയാണ് 10ആം സ്‌ഥാനത്തുള്ളത്. 106 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്‌ഥാനത്തിലാണ്‌ 30 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗതാഗതം, പാചകം, വൈദ്യുതി ഉല്‍പാദനം, വ്യവസായം, നിര്‍മാണം, മാലിന്യം കത്തിക്കല്‍ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് മലിനീകരണം ഇത്രത്തോളം ഉയർന്നതെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്ന രാജ്യതലസ്‌ഥാനം ഡെൽഹി ആണെന്നും റിപ്പോർട് വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ 2019ലെ കണക്കുകളെ അപേക്ഷിച്ച് 2020ൽ ഡെൽഹിയിലെ മലിനീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട് പറയുന്നു. 2020ൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലമാണ് മലിനീകരണം കുറഞ്ഞതെന്നാണ് വിലയിരുത്തൽ. എന്നാൽ 2021ൽ വീണ്ടും മലിനീകരണ തോത് കൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട് വ്യക്‌തമാക്കുന്നുണ്ട്.

Read also : പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE