പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ

By Syndicated , Malabar News
sudhakaran-pinarayi
Ajwa Travels

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മൽസരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ് ഇനി യുഡിഎഫിന് സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിന്റെ പേരാണ് ധർമടത്ത് അവസാനം ഉയര്‍ന്നു കേട്ടത്. എന്നാലിപ്പോൾ ധര്‍മടത്ത് മൽസരിക്കാന്‍ താൻ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Read also: മലങ്കര ജാതി മതിൽ; നടപടി ഇല്ലെങ്കിൽ പ്രതിഷേധമെന്ന് ചന്ദ്രശേഖര്‍ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE