എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും

By Staff Reporter, Malabar News
sbi-yono
Ajwa Travels

ന്യൂഡെൽഹി: അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 4ന് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ എന്നിവയുടെ സേവനങ്ങൾ ലഭ്യമാവില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 180 മിനിറ്റ് (അതായത് സെപ്റ്റംബർ 4ന് രാത്രി 10.35 മണി മുതൽ സെപ്റ്റംബർ 5 പുലർച്ചെ 1.35 വരെ) ഇന്റർനെറ്റ്‌ ബാങ്കിംഗ് സേവനങ്ങൾ എല്ലാം തന്നെ തടസപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

‘മികച്ച ബാങ്കിംഗ് അനുഭവം നൽകാൻ പരിശ്രമിക്കുമ്പോൾ മാന്യ ഉപഭോക്‌താക്കൾ ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു’ എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. അതേസമയം, തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളതിനാൽ സൗജന്യ സമ്മാനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളിൽ ക്ളിക്ക് ചെയ്യരുതെന്ന് എസ്ബിഐ കഴിഞ്ഞദിവസം ഉപഭോക്‌താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also: രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ ട്രെയ്‌ലർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE