തുടർച്ചയായി മൂന്നാം ദിവസവും നേട്ടവുമായി ഓഹരി വിപണി

By Staff Reporter, Malabar News
indian-stock-exchange
Ajwa Travels

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമൈക്രോൺ വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്‌മവിശ്വാസം ഉയർത്തിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആന്റ്ഡി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും 0.5 ശതമാനത്തോളം നേട്ടത്തിലാണ്.

Read Also: വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മഹാറാലി, സമസ്‌ത പങ്കെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE