താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത്‌ ഇന്നും കനത്ത ചൂട് തുടരും

37 ഡിഗ്രിക്ക് മുകളിൽ താപനില ഉയർന്നാൽ സംസ്‌ഥാനത്തെ സ്‌ഥിതി ആശങ്കയിലാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ദിവസം കനത്ത ചൂട് നിലനിന്നാൽ ഉഷ്‌ണതരംഗത്തിന് വരെ സാധ്യത ഉണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്.

By Trainee Reporter, Malabar News
temperature rising kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് ഇന്നും തുടരും. താപനില ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം ഉണ്ട്. അടുത്ത ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യത്തിലാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം.

അതേസമയം, 37 ഡിഗ്രിക്ക് മുകളിൽ താപനില ഉയർന്നാൽ സംസ്‌ഥാനത്തെ സ്‌ഥിതി ആശങ്കയിലാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ദിവസം കനത്ത ചൂട് നിലനിന്നാൽ ഉഷ്‌ണതരംഗത്തിന് വരെ സാധ്യത ഉണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. അതേസമയം, ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ വേനൽമഴ കിട്ടിയില്ലെങ്കിൽ ജല സ്രോതസുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന് നിൽക്കുകയാണ്.

Most Read: ആരോഗ്യരംഗം; കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE