ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ, വാക്‌സിന്‍ ജനുവരിയിലേ ലഭ്യമാകൂ

By Staff Reporter, Malabar News
malabarnews-robert
Dr. Robert Kadlec
Ajwa Travels

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ രംഗത്ത്. രാജ്യത്ത് വാക്‌സിന്‍ ജനുവരിയോടെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് അറിയിച്ച ഡോ. റോബര്‍ട്ട് കാഡ്‌ലാക്, ഈ മാസം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ട്രംപിന്റെ പ്രസ്‌താവന പൂര്‍ണമായും തള്ളി.

ശൈത്യകാലം വരാനിരിക്കെ കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്‌ധർ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ആഴ്‌ച്ചകള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ട്രംപ് റാലികളില്‍ ആവര്‍ത്തിക്കുകയാണ്. കാഡ്‌ലക്കിന്റെ പ്രസ്‌താവന ട്രംപിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കും. ഡോ. റോബര്‍ട്ട് കാഡ്‌ലാക്കിന് പുറമേ ആരോഗ്യ രംഗത്തെ നിരവധി പ്രമുഖര്‍ ട്രംപിന്റെ നിലപാടിന് എതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Read Also: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE