കോവിഡ്; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

By Staff Reporter, Malabar News
temple_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോവിഡ് സഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോര്‍ഡ് പുറത്തിറക്കി.

ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി മതപരമായ ചടങ്ങുകള്‍ മാത്രം നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കൂടാതെ ആന എഴുന്നെള്ളിപ്പ്, വീടുകളില്‍ പോയി പറ എടുക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല.

ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലുമടക്കം നിലവില്‍ ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also: ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE