‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

By Team Member, Malabar News
Malabarnews_kozhikode collector post
Image shared by kozhikode district collector
Ajwa Travels

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്. ഫുട്ബോള്‍ ലോകം ഒന്നടങ്കം ഞെട്ടിയ മത്സരത്തില്‍ ബാഴ്സ ആരാധകരുടെ നെഞ്ച് തകര്‍ത്തുകൊണ്ട് ബയേണ്‍ മ്യൂണിക്ക് സെമിയില്‍ പ്രവേശിച്ചു.

എന്നാല്‍ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ബാഴ്സയുടെ തോല്‍വിയെ ഉദ്ധരിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ പങ്കുവെച്ച കോവിഡ് പ്രതിരോധ സന്ദേശമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ബാഴ്സയുടെ തോല്‍വിയെ കോവിഡ് പ്രതിരോധ സന്ദേശമായാണ് കളക്ടര്‍ ഉപയോഗിച്ചിരിക്കുന്നത്.

‘ആരും സുരക്ഷിതരല്ല.. ജാഗ്രത പാലിക്കാം. പ്രതിരോധം പാളിയാല്‍ 8ന്റെ പണി കിട്ടും (നല്ല എട്ടിന്റെ പണി)’ എന്നാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളും ബാഴ്സ ആരാധകരുടെ നിരാശയും ഈ പോസ്റ്റിനെ താഴെ കാണാം. എന്തായാലും ബാഴ്സയുടെ പ്രതിരോധം പാളിയ പോലെ കോവിഡ് പ്രതിരോധം പാളരുതെന്ന മുന്നറിയിപ്പാണ് കളക്ടര്‍ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായേക്കാവുന്ന അവസ്ഥയും കളക്ടര്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് പോസ്റ്റിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE